Tuesday, 30 October 2007

മൗനം


സായം സന്ധ്യയില്‍ പൂത്ത നിശാഗന്ധിയില്‍
വിടരാന്‍ കൊതിച്ചൊരു മൗന മന്ദസ്മിതം
ഇന്നലത്തെ പൂവ്വിന്നിതളുകള്‍ മൂളിയോ
ഇന്നു പൊഴിയുവാനൊരു മൗന സമ്മതം
കാര്‍ മുകിലിന്‍ കരിമിഴികളില്‍ വിങിയൊ
ശോക മാനത്തിന്‍ മൗന നൊമ്പരം
മറയാന്‍ ഒരുങും സായാന്ഹ സൂര്യന്റെ
ഏകാന്തതയോ ഈ സന്ധ്യതന്‍ മൗനം
നിറയും മിഴികളില്‍ നിന്നടരാന്‍ മടിക്കും
അശ്രുക്കള്‍ മൗനമായ് തേങിയൊ ഒരു വിഷാദ രാഗം
ഇനിയും കെട്ടടങാത്ത ചിതയിലെ
കനലുകളില്‍ എരിയുമീ നിത്യ മൗനം
നിമിഷങള്‍ തോരാതെ പൊഴിയുമീ
ജന്മരാശികള്‍ക്കറിയുമോ എന്റെ മൗനം
ഭീതിയാല്‍ നഷ്ടമായ് എന്‍ വാക്കുകള്‍
വിറയാര്‍ന്നടരുമീ മൗന നിമിഷങളില്‍
മൗനമേ ....നിന്‍ മൂക പ്രതലങളില്‍ എവിടെയൊ
വാചാലമായ് ഒരു നിമിഷമെന്‍‍ മനം