Monday 13 July 2009

വെറുതെ....

കാലടികള്‍‌ക്കിടയില്‍‌ കിടന്നു ചരലുകള്‍‌ വേദനയോടെ കിരു കിരാ കരഞ്ഞു.ലക്ഷ്യമില്ലാത്ത നടത്തം.

വയല്‍‌ വരമ്പുകളും നാട്ടുപാതയും പിന്നിട് ടാറിട്ട റോഡിലൂടെ നടന്നു. വഴിയെ വന്ന ഓട്ടോറിക്ഷകള്‍‌ അടുതെത്തിയപ്പോള്‍‌ "കയറുന്നോ" എന്നു ചോദിക്കുമാറു പതുക്കെ കടന്നു പോയി. അതോന്നും അറിയാതെ നടന്നു.മനസ്സ് ദൂരത്തെവിദെയോ ആയിരുന്നു.ഓര്‍‌മ്മകളുടെ അസ്ഥിവാരങ്ങള്‍‌ക്കിറ്റയില്‍‌ എവിറ്റെ നിന്നോ ഒരു സന്ധ്യ. മുത്തശ്ശിയോദു കവടി നിരത്തി പണിക്കരു പറഞ്ഞു

" മഹാ മോശാ ജാതകം. പേരിനു എല്ലാരുണ്ടെങ്കിലും തനിച്ചാവും എപ്പോഴും. ഏങ്ങിനെയോ കാലം തെറ്റി ജനിച ഒരു ജന്മം. അഞ്ചില്‍ല്‍‍‌‍‌ ചന്ദ്രനാ... ഒരു ഉറുമ്പിനേപ്പോലും ദ്രോഹിക്കില്ല. പക്ഷെ ആരുണ്ടാവില്ലാ അവസാനം. ലഗ്നത്തില്‍‌ വ്യാഴം. ദീര്‍‌ഘായുസ്സുണ്ട്.. പക്ഷെ എന്താ കാര്യം എല്ലാം വെരുതെ"

മുത്തശ്ശി കണ്ണു തുടച്ചു എഴുന്നെറ്റു.


കാലം പണീക്കരുടെ പ്രമാണം ശെരിവച്ചു.....കാണാന്നും കേള്‍‌ക്കാനും‌ മുത്തശ്ശി ഉണ്ടായില്ല

.ഉപദേശിച്ചിട്ടും,എതിരു നിന്നിട്ടും അചനെ ധീക്കരിച്ച മകന്‍റെ പ്രേമ വിവാഹം...
മകന്‍‌റ്റ്റെ സ്വാര്ഥത്തിനു കൂട്ടു നിന്ന സ്വന്തം ഭാര്യ..
ഉണ്ടായിരുന്നതെല്ലാം വിറ്റു പെറുക്കി അമേരിക്കയിക്ക്യു കുടിയേറി അവരെല്ലം
മകന്‍റെ ഭാര്യക്ക്യു ഇവിടം നരകതുല്യം


ജീവിതത്തിന്‍‌റെ ബാലന്‍‌സ് ഷീറ്റ്................

ആസ്തി------- പഴയ ഒരു നാലുകെട്ടും പത്തായപ്പുരയും അവിടെ കൂട്ടുകൂടിയിരിക്കണ അമ്പലപ്രാവുകളും

ബാദ്ധ്യത-----കരിഞ്ഞ കുറേ സ്വപ്നങ്ങള്‍‌,താളം തെറ്റിയ മനസ്സ്,ഏകാന്തത, ഒരിറ്റു കണ്ണീര്‍‌


..........................


"എങ്ങടാ തമ്പുരാന്‍‌ കുട്ടി. ഒരു കത്തുണ്ടല്ലോ, വിദേശത്തുന്നാ"

വഴിയെ വന്ന പോസ്റ്റ് മാന്‍‌ സൈക്കിളില്‍‌ നിന്നു ഇറങ്ങി പറഞ്ഞു"

ഒറ്റ വരിയില്‍‌ എഴുതിയ മകന്‍‌റെ കത്ത് .."ഹാപ്പി ഫാദേര്‍‌സ് ഡെ"



.......ഒരിറ്റു ക്ണ്ണീര്‍‌ തുള്ളിയില്‍‌ ഒരു സാഗരം അലയടിച്ചു

........................

Tuesday 18 March 2008

മിശിഹാ വിലാപം

ആളുകള്‍ പിരിഞ്ഞു പോയ്‌ കൂട്ടമായ്‌!!
പുഛത്തിലെതോക്കെയോ പറഞ്ഞവനോടു‍!!
" നിന്‍‌ ദുര്‍മ്മരണം ഒഴിവാക്കുവാനെന്തേ‍
ഇന്നു നിന്‍‍ രക്ഷകന്നസാദ്ധ്യമായ്‌‌ " ‌
വാരിയെല്ലിന്‍ നടുവിലെ ശോകം
കാല്‍ മുട്ടിന്മേല്‍‍ ഒലിച്ചിടും നിണരേഖകള്‍‌‌
കൈ കൂപ്പി നിന്നമ്മ തന്‍ കണ്ണുകള്‍
തിരഞ്ഞാകാശത്തെവിടെയോ ഒരു കരുണാ കടാക്ഷം
ഭൂമി തന്‍‍ ആകാരം പിളര്‍ന്നു
കാര്‍ മേഘങ്ങള്‍ വിഴുങ്ങി സൂര്യ താപം
കൊടും കാറ്റില്‍ കീറിപ്പിളര്‍ന്നു
മണിമന്ദിരത്തിന്‍ കൊടിക്കുറകള്‍
ഒടുവിലെ നിശ്വാസത്തിലും കേണപേക്ഷിച്ചാ മനം
പോറുക്കണേ എന്‍ സോദരരോടെന്നുമെന്‍ ഈശ്വരാ।

Monday 17 March 2008

കലിയുഗ രാമായണം

സിഗരറ്റും വലിച്ചു മീശയും പിരിച്ചു യുദ്ധത്തിനൊരുങ്ങി വന്നരാവണനെ കണ്ടു രാമന്‍ ചൊദിച്ചു।താന്‍ എന്‍‌റ്റെ പത്നിയെ തട്ടിക്കൊണ്ടു വന്നതു ശെരിയാണൊ? രാവണന്‍ ക്രുദ്ധനായി പറഞ്ഞു, “അവള്‍ മണ്ഡൊധരിയുടെ അവിഹിത ബന്ധത്തിലുണ്ടായ സന്തതിയാണ്‌.നിന്നേക്കാളും അധികാരം അവളുടെ മേല്‍ എനിക്കാണ്‌.ഞാനാണു അവളുടെ ഇപ്പൊഴത്തെ ഭര്‍ത്താവ്‌. സീത ഇഷ്ട്പ്പെടുന്നതു നിന്റെ ധര്‍മ്മസംഹിത അല്ല. സീത ഇന്നു എന്റെ സന്തതികളെ ധരിച്ചിരിക്കുണു.അതിനാല്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല”’ .രാമന്‍ തലയും താഴ്ത്തി തിരിച്ചു പൊയി.പൊലീസു കണ്ട്രൊള്‍ റൂമില്‍ വിളിച്ചു പരാതി പറഞ്ഞു.അയോദ്ദ്യയിലെ പോലീസ്‌ താനയില്‍ ഒരു പ്രഥമ വിവര കുറിപ്പെഴുതി. അതു പ്രകാരം ലക്ഷ്മണന്‍ പൊലീസുകാരുടെ സഹായത്തൊടെ കൂട്ടമായി മാരുതി ജിപ്സികളില്‍ രാവണ രാജ്യാതിര്‍ത്തികളില്‍ റോന്തു ചുറ്റി.പിന്നിടു നടന്ന ഒളിപ്പൊരില്‍ രാവണനും അവന്‍‌റ്റെ പത്തു അംഗരക്ഷകന്മാരും പിടിക്കപെട്ടു. മരണവാസനം വരേക്കും തുക്കികൊല്ലാനായി സര്‍ക്കാര്‍ വിധിയായി. എങ്കിലും പിന്നീടു ജയിലിലേക്കു മാററുന്ന വഴിക്കു വധിക്കപ്പെട്ടു-എന്‍കൌണ്ടര്‍ ഡെത് എന്നാണു അതിനെ മാലൊകര്‍ വിശെഷിപ്പിച്ചത്‌. എന്നു വെച്ചാല്‍ അപായകരമായ അഭിമുഖം. സീതയെ കണ്ട് രാമന്‍ പറഞ്ഞു, ‘’നീന്നെ അവന്‍ തൊട്ടശുദ്ധാക്കിയ സ്ഥിതിക്കു ഒരു അഗ്നി പരീക്ഷക്കു ഇനി ഞാന്‍ നില്ക്കണി ല്ല .നിന്നെ എനിക്ക്യു വേണ്ട. ഇതു കേട്ട സീത മൊഹാലസ്യപ്പെട്ടു.കണ്ടു നിന്നവര്‍ ഒന്നൂം തന്നെ ചെയ്തി ല്ല. ആരെ കുററം പറയും.രാമനെയോ രാവണ‍നേയോ? സീതാ പരിത്യാഗം അങ്ങനെ നാട്ടുകാരുടെ ഇടയിലും പഞ്ചായത്തു സഭയിലും ഒരു ചര്‍ച്ചാ വിഷയമായി. അവസാനം പഞ്ചായത്തിന്റെ തീരുമാനമനുസരിച്ചു സീതയെ ലക്ഷ്മണന്റെ സേന ഒരു അഭയകേന്ദ്രത്തില്‍ അന്തേവാസിയാക്കി. പിന്നീടു സ്ഥലത്തെ പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തില്‍ അവള്‍ ഇരട്ട സന്തതികള്‍ക്കു ജന്മം കൊടുത്തു. തുടര്‍ന്നു സീത നഗര പ്രദക്ഷിണം നടത്തി വന്നു. സന്തതികളെ പിന്നീടു ഒരു സര്‍ക്കാര്‍ ഇതര സ്ഥാപനം നടത്തി വരുന്ന അനഥാലയത്തിലേക്കു നട തള്ളി॥അവിടെ നിന്നാണ് നഗരത്തിലേക്ക് ഭിക്ഷാംദേഹികളെ അയ‌ക്കുന്നത്. കാരണം ഭിക്ഷ കൊടുക്കാതെ രാജ്യത്തെ പ്രതാപികളും,യുവരാജാക്കന്മാരും‍ എങ്ങനെ മോക്ഷം പ്രാപിക്കും!. അവിടെ വളര്‍ന്ന അവര്‍ പിന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന്നായി പൊയി വരുന്ന വഴിയില്‍ താടിയും മീശയും വളര്‍ത്തിയ ഒരാള്‍ അവരെ ബലം പ്രയൊഗിച്ചു കൊണ്ടുപൊയി . തന്റെ താവളത്തില്‍ പാര്‍പ്പിച്ചു. അവരുടെ മുഖത്തു കറുത്ത ചായം തേച്ചു അവരെ ഭിക്ഷാടനത്തിന്നായി നിയൊഗിച്ചു.നാല്ക്കവലകളിലും,ബസ്സുകളിലും,തീവണ്ടികളിലും അവര്‍ ഒഴിഞ്ഞ വയറ്റത്ത്ടിച്ചു കൊണ്ടു പാടി, “ ഹരെ രാം ഹരെ രാംഹരെ ക്രിഷ്ണാ ഹരെ രാം യെ ആങ്ഖേം ഭൂല്‍ ഭുലയ്യയെ ബാതേം ഭൂല്‍ ഭുലയ്യ ” കേട്ടു നിന്നവരൊടു അവര്‍ പറഞ്ഞു, ‘’ഞങ്ങള്‍ക്കു അഛനില്ല,അഛന്‍ ഉപേക്ഷിച്ചു.കഞ്ഞി കുടിക്കാന്‍ നിവ്രുത്തിയില്ല,എന്തെങ്കിലും തന്നു സഹായിക്കണംഈശ്വരന്‍ നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കും” അമ്മയും മക്കളും അങ്ങനെ ഭിക്ഷയെടുത്തു. രാജവീഥികളില്‍ ചുവന്ന വിളക്കുകളുടെ ചുവട്ടില്‍ ധനികരുടെ രഥങ്ങള്‍ നിലയുറപ്പിക്കുമ്പൊള്‍ അവരുടെ പാട്ടുകള്‍ കേല്ക്കാനിടയായ രാമന്‍മാര്‍ ചില്ലിക്കാശുകള്‍ ചില്ലിന്നിടയിലൂടെ എറിഞ്ഞു കൊടുത്തു.അവര്‍ അതു പെറുക്കി അവരുടെ ദാദാ യെ ഏല്പിച്ചു. സീതയും മക്കളും വിശപ്പിന്റെ നൊവറിയാതിരിക്കാന്‍ ഉടുത്ത തുണി ഒന്നുക്കൂടെ മുറുക്കി ഉടുത്തു.പലപ്പൊഴും രാത്രികാലത്തു ലക്ഷ്മണന്മാര്‍ അവരെ ആക്രമിച്ചു.വേനലിന്റെ ചൂടും, ശീതകാലത്തെ തണുപ്പും അവരുടെ ജീവിതം ദുസ്സഹമാക്കി. എല്ലാം സഹിച്ച് ഒടുവില്‍ നിരാലംബയായ ആ അമ്മ ഒരായിരം രാമന്മാരുടെ മുന്നില്‍ വെച്ചു രാജധാനിയിലെ മണ്ണിനടിയില്‍ ഭൂമിദേവിയുടെ മടിയിലേക്കു മടങ്ങി സമ്പൂര്‍‍ണ രാമയണം കഥ ഇവിടെ അവസാനിക്കുന്നില്ല അതു എല്ലാ ദിവസങ്ങലിലും ആവര്‍ത്തിക്കുന്നു. എല്ലാ നഗരങ്ങളിലെ മേച്ചില്‍ സ്ഥലങ്ങളിലും എല്ലാ രാവുകളിലും. എല്ലാ നാല്‍ കവലകളിലും .. !!!!!....പരിത്രാണായ സാധൂനാം............വിനാശയച ദുഷ്ക്രുതാം .............ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ......................സംഭവാമി യുഗെ യുഗെ..!!!! അങ്ങനെ ഒരു സംഭവത്തിന്നായി, ഒരു മോചനത്തിന്നായി കാലം ഞ്ജാനസ്നാനം ചെയ്തു കാത്തിരിക്ക്യുണു

Wednesday 9 January 2008

ഓര്‍മ്മകളുടെ മറവി

നിനക്കോര്‍മ്മയുണ്ടൊ!!!

പുല്‍ മേഞ്ഞൊരു പടിപ്പുരത്തിണ്ണയും,കുളക്കടവും,പരല്‍മീന്‍ കൂട്ടങളും
ചാണകം തേച്ചു മിനുക്കിയ മുറ്റവും,
ചെമ്പരത്തിയും,മന്ദാരവും,കാശിത്തുമ്പയും,
തുളസിത്തറയും,കൊന്നയും,കനകാമ്പരവും,തെച്ചിയും
തൂമണമേകും എഡ്വേര്‍ഡ് റോസിന്‍ പരിമളം
വടക്കേ തൊടിയിലെ ഒട്ടുമാവിന്‍ തണല്
‍കവുങിങന്‍ കൂട്ടങളില്‍ കുതിചേറും കുരുമുളകിന്‍ വള്ളികള്‍
കലവറക്കകത്തെ മാമ്പഴത്തിന്‍ ഗന്ധവും
നിറച്ച പത്തായത്തിലെ പുതുനെല്ലിന്‍ പൂമണം
നടു മുറ്റത്തെ കോണില്‍ തൂങും ഭസ്മക്കൊട്ടയും
വാതില്പടികളില്‍ തുങും പുത്തരിക്കതിരിന്‍ തോരണം
അടുക്കള‍ക്കുള്ളിലെ പുകയും കത്തും പച്ചവിറകിന്‍ ഗന്ധവും
മുറ്റത്തും തൊടിയിലും മേഞ്ഞു നടക്കും കാര്യസഥരും പശുക്കളും
സന്ധ്യതോറും ജ്വലിക്കും നിലവിലക്കിന്‍ തിരിനാളങള്‍

ഇല്ല്യ॥എനിക്കൊന്നുമോര്‍മ്മയില്ല്യ...
എങ്കില്‍ ‍കേള്‍ക്കു...

ഇന്നു കാണുന്ന കാര്‍ ഷെഡ്ഡിന്നടിയില്‍‍ ഒളിച്ചിരിക്ക്യു പഴയ കുളക്കടവുള്‍
പോയ നടു മുറ്റത്തിന്‍‍ സ്ഥലത്തിന്നൊരു പടു കൂറ്റന്‍ പത്തു നില മാളിക
മേല്‍ വിലാസങള്‍ മാറി നാം ഇന്നാരുമല്ലാതായി
തുളസിത്തറ വെരുമൊരു പൂച്ചെട്ടിയിലൊതുങമ്പോള്
‍ചെറു ചെമ്പരത്തിയും , കാശിത്തുമ്പയും, മന്ദാരവും
ഇന്നന്ന്യമായ് തിശ്ശീലക്കപ്പുറം

എന്തെങ്കിലും പറയാനുണ്ടൊ?
മെന്റല്‍ അഡ്ജസ്റ്റ്മെന്റ് / റേഷണ‍ലൈസേഷന്‍


എനിക്കൊന്നുമോര്‍മ്മയില്ല്യ
ഇന്നു....ഈ നിമിഷം മാത്രമാണു സത്യം॥
ഇന്നലെ കഴിഞു പോയി॥
നാളെ വരാനിരിക്കുന്നതേള്ളു
ഈ നിമിഷം മാത്രം ജീവിക്കാം!!!

Thursday 3 January 2008

ഡയറി കുറിപ്പു്‌

മകരം ൨൨ കൊല്ലവര്‍ഷം ൧൮൩൩ വെള്ളിയാഴ്ച്ച



കരയുന്ന പുഴയെ താരാട്ടു പാടി ഉറക്കി ,അംബരമുറങി...എല്ലാം നിശ്ശബ്ധായി.നേരം ഏറെ ചെന്നിട്ടും ഉറങിയില്ല.....
എവിടെയോ ഒരു രാക്കിളി ചിറകടിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു।
നിശീഥിനിയുടെ അരണ്ട വെളിച്ചത്തില്‍ മുറിയിലെ ഓരോ സാധനങളും ഭീകര രൂപം കൊണ്ടു.....
എല്ലാറ്റിനും എന്നൊടു എന്തോ പറയാനുള്ള പോലെ॥

എവിടെയോ വായിച്ച വരികള്‍ മന്‍സ്സിലേക്ക്യു കടന്നു വന്നു।

" love is the ultimate answer। Love is not an abstraction but an actual energy or spectrum of energies which you can create and maintain in your being?.Love dissolves fear. You cannot be afraid when you are feeling love. .Since everything is energy and love encompasses all energies, all is Love।

We have debts that must be paid। if we have not paid out these debts,we must take them into another life।।in order that they may be worked through.You progress by paying your debts.If something interrupts your ability to pay that debt,you must return to the plane of recollection,and there you must wait, until the soul you owe the debt to, has come to see you.And then both can be returned to physical form at the same time,then you are allowed to return.But you determine when you are going back.You determine what must be done to pay that debt".

കടപ്പാടുകള്‍...വീട്ടിത്തീര്‍ക്കാനുള്ള കടങള്‍....അതാണാവോ എല്ലാവരും എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കണതു? ഒരു പാടു കടങള്‍॥

എനിക്ക്യുവേണ്ടി കാത്തു നില്‍ക്കുന്നവര്‍॥അവരെ മുക്തരാക്കെണ്ടിയിരിക്ക്യുന്നു।കടം വീട്ടി അവരെ പറഞ്ഞയക്കേണ്ടിയിരിക്ക്യുണു.

ഇന്നിവിടെ അവസാനിപ്പിക്കാം.. ..തല്‍ക്കാലം..

Wednesday 2 January 2008

വൈകിയ നേരം

നീണ്ട ചാരുകസേരത്തണ്ടില്‍ അലസമായി കാല്‍ നീട്ടി ഇരുന്നു
കാര്‍മേഘ‍ങളില്ലാത്ത അനന്തമായ ആകാശം
പോക്കു വെയിലില്‍ മഞ്ഞയണിഞ്ഞ മരപ്പച്ചകള്‍
കൂടണയാന്‍ തയ്യാറെടുക്കുന്ന ചാണകക്കിളികള്‍

മുറ്റത്തെ തുളസിത്തറയില്‍ പാറി നടക്കുന്ന തുംമ്പികള്‍
സഞ്ചിയില്‍ സധനങളും പേറി തിരിചുപോകുന്നവര്‍

വിദൂരത്തെവിടെയൊ ഇഴഞ്ഞു നീങുന്ന തീവണ്ടിയുടെ ചൂളം വിളി
പഴയ ചില്ലുകണ്ണാടിയിലൂടെ കാലവും സമയവും മാറിവരുന്നു

അകത്താരുമില്ല: പുറം ലോകം എന്നും പോലെ ശബ്ധമയം
ഇതാണോ അവസാനം॥ എന്റ് ഓഫ് ദ ലാസ്റ്റ് ചാപ്ടെര്‍


ഹൈന്‍ഡ് സൈറ്റ്:-

പ്രദക്ഷിണവരിയില്‍ എവിടെല്ലാം ചുവടുകള്‍‍ പിഴച്ചു?
വാട്ടീസ് യുവര്‍ കോണ്‍ട്രിബ്യുഷന്‍ വൈല്‍ എലൈവ്?
ഒന്നും ചെയ്തില്ല്യ.....
എന്നെപ്പറ്റി മാത്രം ചിന്തിച്ചു॥
എനിക്ക്യു വേണ്ടി മാത്രം ജീവിച്ചു..........
തെറ്റായിപ്പോയി...

ചില്ലുകണ്ണാടിക്കിടയിലൂടെ നീര്‍ച്ചാലുകള്‍ വീണു
തുളസിത്തറയിലെ പടുതിരി കത്തിത്തീര്‍‍ന്നിരുന്നു

Tuesday 30 October 2007

മൗനം


സായം സന്ധ്യയില്‍ പൂത്ത നിശാഗന്ധിയില്‍
വിടരാന്‍ കൊതിച്ചൊരു മൗന മന്ദസ്മിതം
ഇന്നലത്തെ പൂവ്വിന്നിതളുകള്‍ മൂളിയോ
ഇന്നു പൊഴിയുവാനൊരു മൗന സമ്മതം
കാര്‍ മുകിലിന്‍ കരിമിഴികളില്‍ വിങിയൊ
ശോക മാനത്തിന്‍ മൗന നൊമ്പരം
മറയാന്‍ ഒരുങും സായാന്ഹ സൂര്യന്റെ
ഏകാന്തതയോ ഈ സന്ധ്യതന്‍ മൗനം
നിറയും മിഴികളില്‍ നിന്നടരാന്‍ മടിക്കും
അശ്രുക്കള്‍ മൗനമായ് തേങിയൊ ഒരു വിഷാദ രാഗം
ഇനിയും കെട്ടടങാത്ത ചിതയിലെ
കനലുകളില്‍ എരിയുമീ നിത്യ മൗനം
നിമിഷങള്‍ തോരാതെ പൊഴിയുമീ
ജന്മരാശികള്‍ക്കറിയുമോ എന്റെ മൗനം
ഭീതിയാല്‍ നഷ്ടമായ് എന്‍ വാക്കുകള്‍
വിറയാര്‍ന്നടരുമീ മൗന നിമിഷങളില്‍
മൗനമേ ....നിന്‍ മൂക പ്രതലങളില്‍ എവിടെയൊ
വാചാലമായ് ഒരു നിമിഷമെന്‍‍ മനം