നീണ്ട ചാരുകസേരത്തണ്ടില്‍ അലസമായി കാല്‍ നീട്ടി ഇരുന്നു
കാര്‍മേഘങളില്ലാത്ത അനന്തമായ ആകാശം
പോക്കു വെയിലില്‍ മഞ്ഞയണിഞ്ഞ മരപ്പച്ചകള്‍
കൂടണയാന്‍ തയ്യാറെടുക്കുന്ന ചാണകക്കിളികള്‍
മുറ്റത്തെ തുളസിത്തറയില്‍ പാറി നടക്കുന്ന തുംമ്പികള്‍
സഞ്ചിയില്‍ സധനങളും പേറി തിരിചുപോകുന്നവര്‍
വിദൂരത്തെവിടെയൊ ഇഴഞ്ഞു നീങുന്ന തീവണ്ടിയുടെ ചൂളം വിളി
പഴയ ചില്ലുകണ്ണാടിയിലൂടെ കാലവും സമയവും മാറിവരുന്നു
അകത്താരുമില്ല: പുറം ലോകം എന്നും പോലെ ശബ്ധമയം
ഇതാണോ അവസാനം॥ എന്റ് ഓഫ് ദ ലാസ്റ്റ് ചാപ്ടെര്‍
ഹൈന്‍ഡ് സൈറ്റ്:-
പ്രദക്ഷിണവരിയില്‍ എവിടെല്ലാം ചുവടുകള്‍ പിഴച്ചു?
വാട്ടീസ് യുവര്‍ കോണ്‍ട്രിബ്യുഷന്‍ വൈല്‍ എലൈവ്?
ഒന്നും ചെയ്തില്ല്യ.....
എന്നെപ്പറ്റി മാത്രം ചിന്തിച്ചു॥
എനിക്ക്യു വേണ്ടി മാത്രം ജീവിച്ചു..........
തെറ്റായിപ്പോയി...
ചില്ലുകണ്ണാടിക്കിടയിലൂടെ നീര്‍ച്ചാലുകള്‍ വീണു
തുളസിത്തറയിലെ പടുതിരി കത്തിത്തീര്‍ന്നിരുന്നു
2 comments:
ചില്ലുകണ്ണാടിക്കിടയിലൂടെ നീര്‍ച്ചാലുകള്‍ വീണു
തുളസിത്തറയിലെ പടുതിരി കത്തിത്തീര്‍ന്നിരുന്നു
നല്ല വരികള്‍
നന്നായിരിക്കുന്നു..
പുതിയ തലമുറയ്ക്ക്
വലിയ വിലകൊടുത്തു
പഠിക്കേണ്ട പാഠം..
Post a Comment