Monday 17 March 2008

കലിയുഗ രാമായണം

സിഗരറ്റും വലിച്ചു മീശയും പിരിച്ചു യുദ്ധത്തിനൊരുങ്ങി വന്നരാവണനെ കണ്ടു രാമന്‍ ചൊദിച്ചു।താന്‍ എന്‍‌റ്റെ പത്നിയെ തട്ടിക്കൊണ്ടു വന്നതു ശെരിയാണൊ? രാവണന്‍ ക്രുദ്ധനായി പറഞ്ഞു, “അവള്‍ മണ്ഡൊധരിയുടെ അവിഹിത ബന്ധത്തിലുണ്ടായ സന്തതിയാണ്‌.നിന്നേക്കാളും അധികാരം അവളുടെ മേല്‍ എനിക്കാണ്‌.ഞാനാണു അവളുടെ ഇപ്പൊഴത്തെ ഭര്‍ത്താവ്‌. സീത ഇഷ്ട്പ്പെടുന്നതു നിന്റെ ധര്‍മ്മസംഹിത അല്ല. സീത ഇന്നു എന്റെ സന്തതികളെ ധരിച്ചിരിക്കുണു.അതിനാല്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ല”’ .രാമന്‍ തലയും താഴ്ത്തി തിരിച്ചു പൊയി.പൊലീസു കണ്ട്രൊള്‍ റൂമില്‍ വിളിച്ചു പരാതി പറഞ്ഞു.അയോദ്ദ്യയിലെ പോലീസ്‌ താനയില്‍ ഒരു പ്രഥമ വിവര കുറിപ്പെഴുതി. അതു പ്രകാരം ലക്ഷ്മണന്‍ പൊലീസുകാരുടെ സഹായത്തൊടെ കൂട്ടമായി മാരുതി ജിപ്സികളില്‍ രാവണ രാജ്യാതിര്‍ത്തികളില്‍ റോന്തു ചുറ്റി.പിന്നിടു നടന്ന ഒളിപ്പൊരില്‍ രാവണനും അവന്‍‌റ്റെ പത്തു അംഗരക്ഷകന്മാരും പിടിക്കപെട്ടു. മരണവാസനം വരേക്കും തുക്കികൊല്ലാനായി സര്‍ക്കാര്‍ വിധിയായി. എങ്കിലും പിന്നീടു ജയിലിലേക്കു മാററുന്ന വഴിക്കു വധിക്കപ്പെട്ടു-എന്‍കൌണ്ടര്‍ ഡെത് എന്നാണു അതിനെ മാലൊകര്‍ വിശെഷിപ്പിച്ചത്‌. എന്നു വെച്ചാല്‍ അപായകരമായ അഭിമുഖം. സീതയെ കണ്ട് രാമന്‍ പറഞ്ഞു, ‘’നീന്നെ അവന്‍ തൊട്ടശുദ്ധാക്കിയ സ്ഥിതിക്കു ഒരു അഗ്നി പരീക്ഷക്കു ഇനി ഞാന്‍ നില്ക്കണി ല്ല .നിന്നെ എനിക്ക്യു വേണ്ട. ഇതു കേട്ട സീത മൊഹാലസ്യപ്പെട്ടു.കണ്ടു നിന്നവര്‍ ഒന്നൂം തന്നെ ചെയ്തി ല്ല. ആരെ കുററം പറയും.രാമനെയോ രാവണ‍നേയോ? സീതാ പരിത്യാഗം അങ്ങനെ നാട്ടുകാരുടെ ഇടയിലും പഞ്ചായത്തു സഭയിലും ഒരു ചര്‍ച്ചാ വിഷയമായി. അവസാനം പഞ്ചായത്തിന്റെ തീരുമാനമനുസരിച്ചു സീതയെ ലക്ഷ്മണന്റെ സേന ഒരു അഭയകേന്ദ്രത്തില്‍ അന്തേവാസിയാക്കി. പിന്നീടു സ്ഥലത്തെ പ്രാഥമിക ശുശ്രൂഷാ കേന്ദ്രത്തില്‍ അവള്‍ ഇരട്ട സന്തതികള്‍ക്കു ജന്മം കൊടുത്തു. തുടര്‍ന്നു സീത നഗര പ്രദക്ഷിണം നടത്തി വന്നു. സന്തതികളെ പിന്നീടു ഒരു സര്‍ക്കാര്‍ ഇതര സ്ഥാപനം നടത്തി വരുന്ന അനഥാലയത്തിലേക്കു നട തള്ളി॥അവിടെ നിന്നാണ് നഗരത്തിലേക്ക് ഭിക്ഷാംദേഹികളെ അയ‌ക്കുന്നത്. കാരണം ഭിക്ഷ കൊടുക്കാതെ രാജ്യത്തെ പ്രതാപികളും,യുവരാജാക്കന്മാരും‍ എങ്ങനെ മോക്ഷം പ്രാപിക്കും!. അവിടെ വളര്‍ന്ന അവര്‍ പിന്നെ പ്രാഥമിക വിദ്യാഭ്യാസത്തിന്നായി പൊയി വരുന്ന വഴിയില്‍ താടിയും മീശയും വളര്‍ത്തിയ ഒരാള്‍ അവരെ ബലം പ്രയൊഗിച്ചു കൊണ്ടുപൊയി . തന്റെ താവളത്തില്‍ പാര്‍പ്പിച്ചു. അവരുടെ മുഖത്തു കറുത്ത ചായം തേച്ചു അവരെ ഭിക്ഷാടനത്തിന്നായി നിയൊഗിച്ചു.നാല്ക്കവലകളിലും,ബസ്സുകളിലും,തീവണ്ടികളിലും അവര്‍ ഒഴിഞ്ഞ വയറ്റത്ത്ടിച്ചു കൊണ്ടു പാടി, “ ഹരെ രാം ഹരെ രാംഹരെ ക്രിഷ്ണാ ഹരെ രാം യെ ആങ്ഖേം ഭൂല്‍ ഭുലയ്യയെ ബാതേം ഭൂല്‍ ഭുലയ്യ ” കേട്ടു നിന്നവരൊടു അവര്‍ പറഞ്ഞു, ‘’ഞങ്ങള്‍ക്കു അഛനില്ല,അഛന്‍ ഉപേക്ഷിച്ചു.കഞ്ഞി കുടിക്കാന്‍ നിവ്രുത്തിയില്ല,എന്തെങ്കിലും തന്നു സഹായിക്കണംഈശ്വരന്‍ നിങ്ങളേയും കുടുംബത്തേയും അനുഗ്രഹിക്കും” അമ്മയും മക്കളും അങ്ങനെ ഭിക്ഷയെടുത്തു. രാജവീഥികളില്‍ ചുവന്ന വിളക്കുകളുടെ ചുവട്ടില്‍ ധനികരുടെ രഥങ്ങള്‍ നിലയുറപ്പിക്കുമ്പൊള്‍ അവരുടെ പാട്ടുകള്‍ കേല്ക്കാനിടയായ രാമന്‍മാര്‍ ചില്ലിക്കാശുകള്‍ ചില്ലിന്നിടയിലൂടെ എറിഞ്ഞു കൊടുത്തു.അവര്‍ അതു പെറുക്കി അവരുടെ ദാദാ യെ ഏല്പിച്ചു. സീതയും മക്കളും വിശപ്പിന്റെ നൊവറിയാതിരിക്കാന്‍ ഉടുത്ത തുണി ഒന്നുക്കൂടെ മുറുക്കി ഉടുത്തു.പലപ്പൊഴും രാത്രികാലത്തു ലക്ഷ്മണന്മാര്‍ അവരെ ആക്രമിച്ചു.വേനലിന്റെ ചൂടും, ശീതകാലത്തെ തണുപ്പും അവരുടെ ജീവിതം ദുസ്സഹമാക്കി. എല്ലാം സഹിച്ച് ഒടുവില്‍ നിരാലംബയായ ആ അമ്മ ഒരായിരം രാമന്മാരുടെ മുന്നില്‍ വെച്ചു രാജധാനിയിലെ മണ്ണിനടിയില്‍ ഭൂമിദേവിയുടെ മടിയിലേക്കു മടങ്ങി സമ്പൂര്‍‍ണ രാമയണം കഥ ഇവിടെ അവസാനിക്കുന്നില്ല അതു എല്ലാ ദിവസങ്ങലിലും ആവര്‍ത്തിക്കുന്നു. എല്ലാ നഗരങ്ങളിലെ മേച്ചില്‍ സ്ഥലങ്ങളിലും എല്ലാ രാവുകളിലും. എല്ലാ നാല്‍ കവലകളിലും .. !!!!!....പരിത്രാണായ സാധൂനാം............വിനാശയച ദുഷ്ക്രുതാം .............ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ......................സംഭവാമി യുഗെ യുഗെ..!!!! അങ്ങനെ ഒരു സംഭവത്തിന്നായി, ഒരു മോചനത്തിന്നായി കാലം ഞ്ജാനസ്നാനം ചെയ്തു കാത്തിരിക്ക്യുണു

No comments: