ആളുകള്‍ പിരിഞ്ഞു പോയ് കൂട്ടമായ്!!
പുഛത്തിലെതോക്കെയോ പറഞ്ഞവനോടു!!
" നിന്‍ ദുര്‍മ്മരണം ഒഴിവാക്കുവാനെന്തേ
ഇന്നു നിന്‍ രക്ഷകന്നസാദ്ധ്യമായ് "
വാരിയെല്ലിന്‍ നടുവിലെ ശോകം
കാല്‍ മുട്ടിന്മേല്‍ ഒലിച്ചിടും നിണരേഖകള്‍
കൈ കൂപ്പി നിന്നമ്മ തന്‍ കണ്ണുകള്‍
തിരഞ്ഞാകാശത്തെവിടെയോ ഒരു കരുണാ കടാക്ഷം
ഭൂമി തന്‍ ആകാരം പിളര്‍ന്നു
കാര്‍ മേഘങ്ങള്‍ വിഴുങ്ങി സൂര്യ താപം
കൊടും കാറ്റില്‍ കീറിപ്പിളര്‍ന്നു
മണിമന്ദിരത്തിന്‍ കൊടിക്കുറകള്‍
ഒടുവിലെ നിശ്വാസത്തിലും കേണപേക്ഷിച്ചാ മനം
പോറുക്കണേ എന്‍ സോദരരോടെന്നുമെന്‍ ഈശ്വരാ।
No comments:
Post a Comment